കണ്ണൂർ പാനൂരിൽ ബോംബ് സ്ഫോടനം , രണ്ട് സിപിഎം പ്രവർത്തകർക്കു പരുക്ക്

കണ്ണൂർ: കണ്ണൂർ പാനൂരില്‍ മുളിയാത്തോട്ടിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 2 സിപിഎം പ്രവർത്തകർക്കു പരുക്ക്.മുളിയാത്തോട് സ്വദേശി വിനീഷ് (24), പുത്തൂര്‍ സ്വദേശി ഷെറിന്‍ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ഇരുവരെയും കണ്ണൂർ…

കണ്ണൂർ: കണ്ണൂർ പാനൂരില്‍ മുളിയാത്തോട്ടിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 2 സിപിഎം പ്രവർത്തകർക്കു പരുക്ക്.മുളിയാത്തോട് സ്വദേശി വിനീഷ് (24), പുത്തൂര്‍ സ്വദേശി ഷെറിന്‍ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ഇരുവരെയും കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ ഒരാളുടെ കൈപ്പത്തി പൂർണമായും തകർന്നു.

മുളിയാത്തോട് വീടിന്റെ ടെറസില്‍ വെച്ച് ബോംബ് നിര്‍മിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്.സ്‌ഫോടന ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പോലീസ് എത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. പാനൂർ സി.ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply