കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസ് ഹര്‍ജി തളളി കോടതി.നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപിക്ക് തിരിച്ചടി.വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്തത് നികുതി വെട്ടിച്ചെന്നായിരുന്നു കേസ്.കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി എറണാകുളം എ.സി.ജെ.എം. കോടതിക്ക് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.കേസിന്റെ വിചാരണ നടപടികള്‍ മേയ് 28ന് തുടങ്ങും.
സുരേഷ് ഗോപി രണ്ട് ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്തത് വ്യാജ വിലാസമുണ്ടാക്കിയായിരുന്നു എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിത്. കേസിന്റെ വിചാരണ നടപടികള്‍ മേയ് 28ന് തുടങ്ങും.