വാഷിങ്ടൻ: ബോയിങ് വിമാനത്തിന്റെ എൻജിൻ കവർ അടർന്നുവീണു.സൗത്ത് വെസ്റ്റേൺ എയർലൈൻസിന്റെ ബോയിങ് 737-800 വിമാനത്തിന്റെ എൻജിൻ കവറാണ് അടർന്നുവീണത്. എൻജിൻ കവർ അടർന്നുവീണ് ചിറകിലിടിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ടേക്ക് ഓഫിനിടെ ആണ് അപകടം ഉണ്ടായത്. യുഎസിലെ കൊളറാഡോയിലുള്ള ഡെവൻവർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 6 ജീവനക്കാരും 135 യാത്രക്കാരുമായി വിമാനം ഹൂസ്റ്റണിലേക്കു പറക്കുന്നതിനിടയിൽ ആണ് അപകടം. അടിയന്തര സാഹചര്യത്തെ തുടർന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു.വിമാനം 10,300 അടി (3,140 മീറ്റർ) വരെ ഉയർന്നശേഷമാണ് തിരിച്ചിറക്കിയത്.
യാത്രക്കാരെല്ലാം സുരക്ഷിതരാണ്.സംഭവത്തിൽ യാത്രക്കാർ പകർത്തിയ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനം തിരിച്ചിറക്കുന്നതിനിടെ കീറിപ്പോയ എൻജിൻ കവർ കാറ്റിൽ പറന്നുയരുന്നത് വിഡിയോയിൽ കാണാൻകഴിയും.