കേരളത്തെ അപകീർത്തിപ്പെടുത്താൻ പച്ച നുണ പ്രചരിപ്പിക്കുന്നു. രാഷ്ട്രീയ ഉദ്ദേശ്യത്തോടെ കൊണ്ടുവന്നതാണ് ‘കേരള സ്റ്റോറി’. വിഷയത്തില്‍ ആര്‍.എസ്.എസിന് കൃത്യമായ അജണ്ടയുണ്ട്. ക്രിസ്ത്യന്‍ രൂപതകള്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന പശ്ചാതലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കേരള സ്റ്റോറി ആർഎസ്എസ് അജണ്ടയാണെന്നും കെണിയിൽ വീഴരുതെന്നും,കേരളത്തെ അപമാനിക്കാൻ ശ്രമിക്കുകയാണെന്നും.കേരളത്തിൽ എവിടെയാണ് ‘കേരള സ്റ്റോറി’ യിൽ പറയുന്ന കാര്യങ്ങൾ സംഭവിച്ചിട്ടുള്ളത്. ഒരു നാടിനെ അപകീർത്തിപ്പെടുത്താൻ പച്ച നുണ പ്രചരിപ്പിക്കുന്നു എന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളം സാഹോദര്യത്തിന്റെ നാടാണ്.നവോത്ഥാന കാലം മുതൽ ജാതിഭേദമന്യേ വാഴുന്ന നാടാണ് കേരളം. ഹിറ്റ്‌ലർ ജർമനിയിൽ നടപ്പാക്കിയത് ആർ.എസ്.എസ് അതുപോലെ രാജ്യത്ത് നടപ്പാക്കുന്നു. ആർഎസ്എസ് ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നുവെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
ദി കേരള സ്റ്റോറി ഇടുക്കി രൂപത ഇന്നലെ പ്രദർശിപ്പിച്ചു. ഇടുക്കി രൂപതയിൽ 10 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മുന്നിലാണ് സിനിമ പ്രദർശിപ്പിച്ചത്.