അനിൽ ആന്റണി തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നും,കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിയിൽ ചേർന്ന നടപടി തെറ്റാണെന്നും- A K ആന്റണി

പത്തനംതിട്ട ലോക്സഭാ സീറ്റിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന തന്റെ മകൻ അനിൽ കെ ആന്റണി തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി. കോൺഗ്രസ് സ്ഥാനാർത്ഥി ആന്റോ ആന്റണി പത്തനംതിട്ടയിൽ വൻ ഭൂരിപക്ഷത്തോടെ…

പത്തനംതിട്ട ലോക്സഭാ സീറ്റിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന തന്റെ മകൻ അനിൽ കെ ആന്റണി തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി. കോൺഗ്രസ് സ്ഥാനാർത്ഥി ആന്റോ ആന്റണി പത്തനംതിട്ടയിൽ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും വാർത്താ സമ്മേളനത്തിൽ ആന്റണി പറഞ്ഞു.

കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിയിൽ ചേർന്നത് തെറ്റാണ്. “കോൺഗ്രസ് എന്റെ മതമാണ്”, ബിജെപിക്ക് കേരളത്തില്‍ കഴിഞ്ഞ തവണത്തെക്കാള്‍ വോട്ട് കുറയും. ഇരുപത് സീറ്റിലും അവര്‍ മൂന്നാം സ്ഥാനത്ത് ആയിരിക്കുമെന്നും ആന്റണി പറഞ്ഞു. മകന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് ആന്റണി പറഞ്ഞത്.2023ലാണ് അനിൽ ആന്റണി ബിജെപിയിൽ ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള വിവാദ ഡോക്യുമെന്ററിയുടെ പേരിൽ ബി. ബി. സിയെ വിമർശിച്ച ഒരു ട്വീറ്റിലൂടെയാണ് അനിൽ പാർട്ടിയിൽ നിന്ന് പിന്മാറിയത്.

Leave a Reply