ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ ശശി തരൂരിന് വക്കീൽ നോട്ടീസ് അയച്ചു. ടെലിവിഷൻ ചാനലിൽ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബുധനാഴ്ച ശശി തരൂരിന് വക്കീൽ നോട്ടീസ് അയച്ചത്. ഏപ്രിൽ 26 ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ തരൂരിനെതിരെ മത്സരിക്കുന്ന ചന്ദ്രശേഖർ, പ്രധാന വോട്ടർമാർക്കും ഇടവക പുരോഹിതന്മാർ പോലുള്ള വ്യക്തികൾക്കും പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നുവെന്ന്, ഒരു അഭിമുഖത്തിൽ ശശി തരൂർ പ്രസ്താവിച്ചു. ഈ പ്രസ്താവനയാണ് പരാതിക്ക് അടിസ്ഥാനം. തരൂരിന്റെ പ്രസ്താവനകൾ ചന്ദ്രശേഖറിൻറെ പ്രശസ്തിക്കും പ്രതിച്ഛായയ്ക്കും ഹാനികരമാണെന്നും വോട്ടിന് പണം നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ആരോപിച്ച് അപമാനിക്കുന്നുവെന്നും കാണിച്ചായിരുന്നു നോട്ടീസ്.നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനുളളിൽ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം.
ശശി തരൂരിനെതിരെ രാജീവ് ചന്ദ്രശേഖർ വക്കീൽ നോട്ടീസ് അയച്ചു
ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ ശശി തരൂരിന് വക്കീൽ നോട്ടീസ് അയച്ചു. ടെലിവിഷൻ ചാനലിൽ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബുധനാഴ്ച ശശി തരൂരിന് വക്കീൽ നോട്ടീസ് അയച്ചത്. ഏപ്രിൽ…