ഹമാസ് നേതാവ് ഹനിയയുടെ മൂന്ന് ആൺമക്കളും കൊച്ചുമക്കളും ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.ഈദ് ദിനത്തില്‍ ഗസയിലെ അഭയാര്‍ഥി ക്യാമ്പ് മേഖലയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്.ഗാസയിൽ പെരുന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. എന്റെ മക്കളുടെ രക്തം നമ്മുടെ ജനങ്ങളുടെ രക്തത്തെക്കാള്‍ വേദനാജനകമല്ലെന്ന് ഖത്തറില്‍ താമസിക്കുന്ന ഹനിയ പറഞ്ഞു.
ഇതുവരെ യുദ്ധത്തിൽ കൊല്ലപ്പെട്ടവരിൽ കൂടുതലും ഇസ്മായിൽ ഹനിയയുടെ മക്കളും 60ഓളം കുടുംബാംഗങ്ങളുമാണ്.രക്തസാക്ഷികളുടെ രക്തത്തിലൂടെയും പരിക്കേറ്റവരുടെ വേദനയിലൂടെയും ഞങ്ങൾ പ്രതീക്ഷ സൃഷ്ടിക്കുന്നു, ഞങ്ങൾ ഭാവി സൃഷ്ടിക്കുന്നു, ഞങ്ങളുടെ ജനങ്ങൾക്കും രാജ്യത്തിനും സ്വാതന്ത്ര്യവും നൽകുന്നു ഹനിയ പറഞ്ഞു.”പ്രതികാരത്തിൻ്റെയും കൊലപാതകത്തിൻ്റെയും മനോഭാവത്തിലാണ്” ഇസ്രായേൽ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
You must be logged in to post a comment Login