പത്തനംതിട്ടയില്‍ പാചകവാതകത്തിന് തീപിടിച്ച് അപകടം, ദമ്പതിമാര്‍ പൊള്ളലേറ്റ് മരിച്ചു

പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്ത് കൊച്ചെരപ്പിന് സമീപം ദമ്പതിമാർ പൊള്ളലേറ്റ് മരിച്ചു. ചൗളിത്താനത്ത് വീട്ടില്‍ വര്‍ഗീസ് (78), ശാന്തമ്മ (74) എന്നിവരാണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ്…

പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്ത് കൊച്ചെരപ്പിന് സമീപം ദമ്പതിമാർ പൊള്ളലേറ്റ് മരിച്ചു. ചൗളിത്താനത്ത് വീട്ടില്‍ വര്‍ഗീസ് (78), ശാന്തമ്മ (74) എന്നിവരാണ് മരിച്ചത്.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. വ്യാഴാഴ്ച രാവിലെയാണ് അപകടം. പാചകവാതകത്തിന് തീപിടിച്ചതാണെന്നാണ് പ്രാഥമികനി​ഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply