ആം ആദ്മി പാർട്ടിക്ക് തിരിച്ചടി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ എ.എ.പിയില്‍ പൊട്ടിത്തെറി. സാമൂഹിക ക്ഷേമ മന്ത്രി രാജ്കുമാര്‍ ആനന്ദ് മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. പാർട്ടി അഴിമതിയിൽ മുങ്ങിയെന്ന് രാജ് കുമാർ ആനന്ദ് വിമർശിച്ചു. അഴിമതിക്കെതിരേ പോരാടാനാണ് താന്‍ എ.എ.പിയില്‍ ചേര്‍ന്നതെന്നും എന്നാല്‍ ഇന്ന് അതേ എ.എ.പി തന്നെ അഴിമതിയില്‍ മുങ്ങിയെന്നും രാജിവെച്ച ശേഷം രാജ്കുമാര്‍ ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലികഴിയവെയാണ് മന്ത്രിയുടെ രാജി.ബിജെപി തങ്ങളുടെ നേതാക്കളെ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുന്നതായി നേരത്തെ തന്നെ എഎപി നേതൃത്വം ആരോപിക്കുന്നുണ്ട്. അതിനിടെയാണ് മന്ത്രി രാജിവെച്ചത്. മദ്യനയകേസിൽ ജയിലിൽലായ മുഖ്യമന്ത്രി രാജിവെക്കാന്‍ തയ്യാറാവാത്തതും ജയിലില്‍ നിന്ന് ഭരിക്കുമെന്നതടക്കമുള്ള നിലപാടും പാര്‍ട്ടിക്കുള്ളില്‍ വലിയ അഭിപ്രായ വ്യത്യാസമുണ്ടാക്കിയിരുന്നു. അതിനിടയിലാണ് ഒരു പ്രമുഖ മന്ത്രിതന്നെ പാര്‍ട്ടിയില്‍ നിന്നും മന്ത്രി സഭയില്‍ നിന്നും രാജിവെക്കുന്നത്.
You must be logged in to post a comment Login