സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 560 രൂപയാണ് ഇന്നേക്ക് കുറഞ്ഞത്. ഇന്ന് 1 പവൻ സ്വർണത്തിന് 53200 രൂപയാണ് വില. ഗ്രാമിന് 70 രൂപ കുറഞ്ഞ് 6,650 രൂപയായി. ഇന്നലെ പവന് 800 രൂപ കുതിച്ച് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില 53,760 രൂപ രേഖപ്പെടുത്തിയിരുന്നു.
പ്രാദേശിക വിപണിയിൽ ഈ മാസം ഇതാദ്യമായാണ് സ്വർണവിലയിൽ ഒരിറക്കം ദൃശ്യമാകുന്നത്. 50,880ൽ മാസം തുടങ്ങിയ സ്വർണം, രണ്ടാം തീയതി മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 50,680 രൂപയിലെത്തിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ വിലക്കയറ്റം മുതലെടുത്ത് നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതോടെ വില കുറയുകയായിരുന്നു. സ്വർണാഭരണങ്ങൾ വാങ്ങുന്നവർ കുറഞ്ഞ വിലയിൽ ബുക്ക് ചെയ്യുന്നത് ഉചിതമായിരിക്കും എന്ന് വിദഗ്ധർ പറയുന്നു.