ഇസ്രായേൽ കോടീശ്വരനായ ഇയാൽ ഒഫറുമായി ബന്ധപ്പെട്ട ഒരു കപ്പൽ ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ പിടിച്ചെടുത്തു.ദുബായിലേക്ക് പോകുകയായിരുന്ന കപ്പൽ ഹോർമുസ് കടലിടുക്കിൽ വച്ചാണ് ഇറാൻ സൈന്യം പിടിച്ചെടുത്തത്.
കപ്പലിൽ രണ്ട് മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരുമുണ്ട്.ഹോർമുസ് കടലിടുക്കിന് സമീപമാണ് ഓപ്പറേഷൻ നടന്നതെന്നും ഈ കപ്പൽ ഇപ്പോൾ ഇറാന്റെ തീരത്തേക്ക് മാറ്റിയെന്നുമാണ് സൂചന.
പാലക്കാട്,കോഴിക്കോട് സ്വദേശികളായ മലയാളികളാണ് കപ്പലിലുള്ളതെന്നാണ് വിവരം.
You must be logged in to post a comment Login