കാർ അപകടം,ഒരാൾ മരിച്ചു ,5 പേർക്ക് പരിക്ക്

നിയന്ത്രണം നഷ്ടമായ കാർ മരത്തിലിടിച്ച് ഒരാൾ മരിച്ചു,അഞ്ച് പേർക്ക് പരിക്ക്.ഗുൽസാർ (44) ആണ് മരിച്ചത്. മലപ്പുറം തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.രണ്ട് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ…

നിയന്ത്രണം നഷ്ടമായ കാർ മരത്തിലിടിച്ച് ഒരാൾ മരിച്ചു,അഞ്ച് പേർക്ക് പരിക്ക്.ഗുൽസാർ (44) ആണ് മരിച്ചത്. മലപ്പുറം തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.രണ്ട് പേരുടെ നില ഗുരുതരമാണ്.

പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉച്ചയ്ക്ക് ഒരു മണിയോടെ ചെന്നലോട് ഗവ.യുപി സ്കൂളിന് സമീപത്താണ് അപകടം.പരിക്കേറ്റവരിൽ ഒരു കുട്ടിയും ഉണ്ട്.ഇവർ ബാണാസുര സാഗർ ഡാം സന്ദർശിച്ചശേഷം മടങ്ങുകയായിരുന്നു.

Leave a Reply