ജമ്മു കശ്മീരിൽ ബോട്ട് മറിഞ്ഞ് നാല് മരണം

ജമ്മു കശ്മീരിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞ് നാല് മരണം. അപകടത്തിൽ മരണപ്പെട്ട നാലുപേരും കുട്ടികളാണ്. അപകടത്തിൽപെട്ട പത്തുപേരെ കാണാതായി. നദി മുറിച്ചു കടക്കുന്നതിനിടെ ബോട്ട് തലകീഴ്മറിയുകയായിരുന്നു. അപകടം നടന്നപ്പോൾ 20 യാത്രക്കാരായിരുന്നു ബോട്ടിൽ…

ജമ്മു കശ്മീരിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞ് നാല് മരണം. അപകടത്തിൽ മരണപ്പെട്ട നാലുപേരും കുട്ടികളാണ്. അപകടത്തിൽപെട്ട പത്തുപേരെ കാണാതായി. നദി മുറിച്ചു കടക്കുന്നതിനിടെ ബോട്ട് തലകീഴ്മറിയുകയായിരുന്നു. അപകടം നടന്നപ്പോൾ 20 യാത്രക്കാരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്, അതിൽ ഏറെയും വിദ്യാർത്ഥികളായിരുന്നു.ചൊവ്വാഴ്ച രാവിലെയോടെ ആയിരുന്നു അപകടം.

അപകടത്തിൽപെട്ട് കാണാതായവർക്ക് വേണ്ടി രാക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ മഴപെയ്തതിനാൽ ജലനിരപ്പ് ഉയർന്നിരുന്നു.ജമ്മു- ശ്രീനഗർ ദേശീയപാത അടക്കുകയും ചെയ്തിരുന്നു.പലപ്രദേശങ്ങളിലും കനത്ത മഴയുടെ പശ്ചാത്തലത്തിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.

Leave a Reply