ബിറ്റ്‌കോയിന്‍ കേസ്: ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും 98 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

ന്യൂഡൽഹിഃ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും 98 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ്…

ന്യൂഡൽഹിഃ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും 98 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് കുന്ദ്രയുടെ സ്വത്ത് കണ്ടുകെട്ടിയത്. നടി ശിൽപ ഷെട്ടിയുടെ പേരിലുള്ള ജൂഹുവിലെ അപ്പാർട്ട്മെന്റ്, പൂനെയിലെ ബംഗ്ലാവ്, രാജ് കുന്ദ്രയുടെ ഇക്വിറ്റി ഓഹരികൾ എന്നിവയാണ് കണ്ടുകെട്ടിയ സ്വത്തുക്കൾ.’വാരിയബിള്‍ ടെക് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയുടെ പേരില്‍ ഏകദേശം 6600 കോടി രൂപയുടെ തട്ടിപ്പാണ് ബിറ്റ്‌കോയിന്‍ നിക്ഷേപത്തിന്റെ മറവില്‍ നടന്നത്.

Leave a Reply