തൃശ്ശൂർ: പൂര നഗരിയിൽ തൃശ്ശൂർ. ചരിത്ര പ്രസിദ്ധമായ തൃശ്ശൂർ പൂരം ഇന്ന്. രാവിലെ കണിമംഗലം ശാസ്താവിന്റെ പൂരം വടക്കു നാഥനിലേക്ക് എത്തും. പിന്നാലെ മറ്റ് ഘടക പൂരങ്ങളുടെ വരവോടെ നഗരം പൂരാവേശത്തിൽ ആറാടും. എട്ട് ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും ഉച്ചയോടെ വടക്കുന്നാഥ സന്നിധിയിൽ സംഗമിക്കും.
രാവിലെ 11.30ന് മേളവിരുന്നു തുടങ്ങും. ഉച്ചയ്ക്ക് 2 മണിയോടെ ഇലഞ്ഞിത്തറ മേളവും വൈകീട്ട് 5 ന്ചരിത്രപ്രസിദ്ധമായ കുടമാറ്റവും നടക്കും. പുലർച്ചെ മൂന്നിന് വെടിക്കെട്ട് നടക്കും. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പോലീസ് കൺട്രോൾ റൂം തുറന്നിട്ടുണ്ട്.