പിറന്നാളാഘോഷത്തിനിടെ സംഘര്‍ഷം: 5 പേര്‍ക്ക് കുത്തേറ്റു,2 പേർ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് ബാറിൽ ജന്മദിനാഘോഷത്തിനിടെ സംഘര്‍ഷം. ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് കുത്തേറ്റു. പരിക്കേറ്റ രണ്ടുപേരുടെ നിലഗുരുതരം. ദേശീയപാതയിൽ ടെക്നോ പാർക്കിന് എതിർവശത്ത് ബി. സിക്സ് ബിയർ പാർലറിലാണ് സംഘർഷം ഉണ്ടായത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.…

തിരുവനന്തപുരം: കഴക്കൂട്ടത്ത് ബാറിൽ ജന്മദിനാഘോഷത്തിനിടെ സംഘര്‍ഷം. ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് കുത്തേറ്റു. പരിക്കേറ്റ രണ്ടുപേരുടെ നിലഗുരുതരം. ദേശീയപാതയിൽ ടെക്നോ പാർക്കിന് എതിർവശത്ത് ബി. സിക്സ് ബിയർ പാർലറിലാണ് സംഘർഷം ഉണ്ടായത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുൽ എന്നിവർക്കാണ് കുത്തേറ്റത്. പരിക്കേറ്റ രണ്ടുപേർ മെഡിക്കൽ കോളേജിലും മറ്റു രണ്ടുപേർ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

ഒരു സംഘം പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട് ബി. സിക്സ് പാർലറിൽ പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ സമയത്ത് മറ്റൊരു സംഘം ഇവിടെ എത്തിച്ചേരുകയും ഇരുസംഘങ്ങളും തമ്മിൽ പരസ്പരം തർക്കം ഉണ്ടാക്കുകയായിരുന്നു. വിഷയത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ചെറിയ വാക്കുതർക്കത്തിൽ തുടങ്ങി സംഘർഷം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. ശേഷം പ്രതികള്‍ ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.കഠിനംകുളം മണക്കാട്ടില്‍ ഷമീം (34), പുതുക്കുറിച്ചി ചെമ്പുലിപ്പാട് ജിനോ (36), കല്ലമ്പലം ഞാറയിൽ കോളം കരിമ്പുവിള വീട്ടില്‍ അനസ് (22) എന്നിവരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തത്.

Leave a Reply