കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണ കുമാറിന് പ്രചാരണത്തിനിടെ കണ്ണിന് പരിക്കേറ്റു. ഇടതുകണ്ണിലെ കൃഷ്ണമണിക്കാണ് പരിക്കേറ്റത്. കുണ്ടറ മുളവന ചന്തമുക്കിൽ ശനിയാഴ്ച വൈകീട്ട് സ്വീകരണം നൽകുന്നതിനിടെയാണ് കണ്ണിൽ പരിക്കേറ്റതെന്ന് എൻ ഡി എ നേതാക്കൾ അറിയിച്ചു.സമീപത്ത് നിന്നവരുടെ കൈ കണ്ണിൽ തട്ടി പരിക്ക് പറ്റുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഉടൻതന്നെ കുണ്ടറയിലെ സ്വകാര്യ കണ്ണാശുപത്രിയിൽ എത്തിച്ച് പ്രാഥമികശുശ്രൂഷ നൽകി.
ഒരാഴ്ച വിശ്രമിക്കാൻ ഡോക്ടർ നിർദേശിച്ചെങ്കിലും കൊല്ലം കുണ്ടറയിലെത്തിയ സ്ഥാനാർത്ഥി പര്യടനം തുടരുകയാണ്.