നിലമ്പൂർ ;പതിനേഴുകാരിയായ ആദിവാസി പെൺകുട്ടി വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

നിലമ്പൂർ: ആദിവാസി പെൺകുട്ടി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 17 വയസായിരുന്നു. മലപ്പുറം നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു വിജയ ദമ്പതികളുടെ മകള്‍ അഖിലയാണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക…

നിലമ്പൂർ: ആദിവാസി പെൺകുട്ടി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 17 വയസായിരുന്നു. മലപ്പുറം നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു വിജയ ദമ്പതികളുടെ മകള്‍ അഖിലയാണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നിലമ്പൂർ മാനവേദൻ സ്കൂളിലെ വിദ്യാർഥിയാണ് അഖില.

ഇന്നലെ വൈകിട്ട് മൂന്നു മണി മുതൽ അഖിലയെ കാണാനില്ലായിരുന്നു. ഇതിനു പിന്നാലെ ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിൽ രാത്രി 10 മണിയോടെ വനമേഖലയിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ അഖിലയെ കണ്ടെത്തുകയായിരുന്നു.പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റും. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.

Leave a Reply