ഏപ്രിൽ 19 ന് മണിപ്പൂരിൽ നടന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പിനിടെ അക്രമസംഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് പൂര്‍ണമായി തടസ്സപ്പെട്ട 11 ബൂത്തുകളിൽ ഇന്ന് റീപോളിംഗ്.
ഖുറൈ നിയോജക മണ്ഡലത്തിലെ മൊയ്രാങ്കാമ്പു സജേബ്, തോംഗം ലെയ്കൈ, ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ക്ഷേത്രിഗോവിലെ നാല്, തോങ്ജുവിലെ ഒന്ന്, ഉറിപോക്കില്‍ മൂന്ന്, ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കോന്തൗജം എന്നിവിടങ്ങളിലാണ് റീപോളിംഗ് നടത്തുക. വെടിവെയ്പ്പ്, ആക്രമണ ഭീഷണി, ഇ വി എം മെഷീന്‍ നശിപ്പിച്ചതുള്‍പ്പടെയുള്ള മറ്റ് സംഭവങ്ങള്‍ എന്നിവയും മണിപ്പൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് വോട്ടെടുപ്പ്. റീപോളിംഗിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ ബൂത്തുകള്‍ക്ക് ഏര്‍പ്പെടുത്തി. ഇന്നര്‍ മണിപ്പുരിലും ഔട്ടര്‍ മണിപ്പൂരിലും വെള്ളിയാഴ്ച 72 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.