സംസ്ഥാനത്ത് ചൂട് കൂടും മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് അറിയിച്ചിട്ടുള്ളത്. തുടർച്ചയായ ദിവസങ്ങളിൽ ഈ ജില്ലകളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയിരുന്നു.
സംസ്ഥാനത്ത് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 30 വരെ കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസറഗോഡ്, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
റെക്കോഡ് ചൂടാണ് കഴിഞ്ഞ ദിവസം പാലക്കാട് രേഖപ്പെടുത്തിയത്. ഇതോടെയാണ് ഉഷ്ണതരംഗം സ്ഥിരീകരിച്ചത്. 41.4 ഡിഗ്രി സെൽഷ്യസ് ചൂടാണ് പാലക്കാട് രേഖപ്പെടുത്തിയത്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത ഏറെയാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.
You must be logged in to post a comment Login