കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ഗ്രൗണ്ടിൽ രാത്രി കടകളിലെ ലൈറ്റ് നിർബന്ധിപ്പിച്ച് ഓഫ് ചെയ്യിപ്പിച്ചതായി പരാതി

തൃശൂർ‌: കൂടൽമാണിക്യം ​ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ​ഗ്രൗണ്ടിലെ കടകളിലെ ലൈറ്റ് രാത്രി പൊലീസ് ഇടപെട്ട് നിർബന്ധിപ്പിച്ച് ഓഫ് ചെയ്യിപ്പിച്ചുവെന്നും വിനോദ ഉപകരണങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തിയെന്നുമാണ് പരാതി. ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനും എക്സിബിഷൻ ​ഗ്രൗണ്ടിലുമായി നൂറു കണക്കിന് പേരാണ്…

തൃശൂർ‌: കൂടൽമാണിക്യം ​ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ​ഗ്രൗണ്ടിലെ കടകളിലെ ലൈറ്റ് രാത്രി പൊലീസ് ഇടപെട്ട് നിർബന്ധിപ്പിച്ച് ഓഫ് ചെയ്യിപ്പിച്ചുവെന്നും വിനോദ ഉപകരണങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തിയെന്നുമാണ് പരാതി. ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനും എക്സിബിഷൻ ​ഗ്രൗണ്ടിലുമായി നൂറു കണക്കിന് പേരാണ് എത്തിയിരുന്നത്. ഈ സമയത്താണ് എക്സിബിഷൻ ഗ്രൗണ്ടിൽ നിർബന്ധിപ്പിച്ച് ലൈറ്റ് ഓഫ് ചെയ്യിപ്പിച്ചതും വിനോദ ഉപകരണങ്ങളുടെ പ്രവർത്തനം നിർത്തിപ്പിച്ചത്.

സമയം അതിക്രമിച്ചതിനാലും തിരക്കിൽ സംഘർഷം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനുമാണ് ലൈറ്റ് ഓഫ് ചെയ്യാൻ നിർദേശം നൽകിയതെന്നുമാണ് പൊലീസ് പറയുന്നത്. എല്ലാവർഷവും പത്ത് ദിവസവും 24 മണിക്കൂറും തുടർച്ചെയൂള്ള പരിപാടികളാണ് ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്നത്. അവസാന ദിവസങ്ങളിൽ രാത്രി വിളക്കെഴുന്നള്ളിപ്പ് കഴിഞ്ഞ് പുലർച്ചെ വരെ തിരക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ‌ ഇതുവരെ ഇല്ലാത്ത പൊലീസ് നിയന്ത്രണങ്ങലാണ് കഴിഞ്ഞ ദിവസം മുതൽ ഏർപ്പെടുത്തിയത്.

Leave a Reply