ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ഇത്തവണ 11 ദിവസം നേരത്തെയാണ് ഫലം പ്രഖ്യാപിക്കുന്നത്. VHSE വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം മെയ് 9ന് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇക്കൊല്ലം എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയത് ആകെ 4,27,105 വിദ്യാര്‍ത്ഥികളാണ്. ഇതിൽ 2,17,525 ആണ്‍കുട്ടികളും 2,09,580 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. സംസ്ഥാനത്തൊട്ടാകെ 70 ക്യാമ്പുകളിലായി 10,863 അധ്യാപകർ മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായി പ്ലസ് വൺ, പ്ലസ് ടുവിന്റെ മൂല്യനിർണയം പൂർത്തിയായി. കഴിഞ്ഞ വർഷം മെയ് 25- നായിരുന്നു ഹയർസെക്കൻഡറി ഫലപ്രഖ്യാപനം. ഈ വർഷം മെയ് 9 ഫലപ്രഖ്യാപനം നടത്തും.കൃത്യമായ ആസൂത്രണത്തിന്റെയും നിര്‍വഹണത്തിന്റെയും ഫലമായാണ് മെയ് 10 നകം തന്നെ ഫലപ്രഖ്യാപനം നടത്താനായതെന്ന് മന്ത്രി പറഞ്ഞു.