മേയർ കെഎസ്ആര്‍ടിസി ഡ്രൈവർ തർക്കം; ബസിലെ മെമ്മറി കാർഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ

മേയർ കെഎസ്ആര്‍ടിസി ഡ്രൈവർ തർക്കത്തിലെ നിർണായക തെളിവായ സിസിടിവി മെമ്മറി കാർഡ് കാണായത് അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. തർക്കം ഉണ്ടായ ബസ്സിലുള്ളത് മൂന്ന് ക്യാമറകളാണ്. എന്നാൽ, ഇതിലെ ദൃശ്യങ്ങൾ…

മേയർ കെഎസ്ആര്‍ടിസി ഡ്രൈവർ തർക്കത്തിലെ നിർണായക തെളിവായ സിസിടിവി മെമ്മറി കാർഡ് കാണായത് അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. തർക്കം ഉണ്ടായ ബസ്സിലുള്ളത് മൂന്ന് ക്യാമറകളാണ്. എന്നാൽ, ഇതിലെ ദൃശ്യങ്ങൾ സൂക്ഷിക്കുന്ന മെമ്മറി കാർഡാണ് ഇപ്പോൾ കാണാതായിരിക്കുന്നത്.

സംഭവം നടക്കുന്ന സമയത്ത് ബസ്സിൽ വിഡിയോ റെക്കോർഡ് ചെയ്തിരുന്നതായി യദു പറഞ്ഞു. തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നു മെമ്മറി കാർഡ് എടുത്തു മാറ്റിയതാവാം എന്നും യദു പ്രതികരിച്ചു. തമ്പാനൂർ ഡിപ്പോയിൽ ക്യാമറ ഉള്ള നാല് ഫാസ്റ്റ് പാസഞ്ചർ ബസുകളാണുള്ളത്. വിവാദങ്ങളിലായ ഈ ബസിലെ മെമ്മറി കാർഡ് ഒഴികെ ഇതിൽ ബാക്കി മൂന്ന് ബസുകളിലും മെമ്മറി കാർഡുണ്ട്. അന്വേഷിക്കാന്‍ കെഎസ്ആര്‍ടി എംഡിക്ക് നിര്‍ദേശം നല്‍കിയതായി ഗണേഷ് കുമാര്‍ അറിയിച്ചു.

Leave a Reply