Connect with us

Hi, what are you looking for?

Kerala News

വനിതാ ഗാര്‍ഡിന് നേരേ തീവണ്ടിയില്‍ ആക്രമണം

മലയാളി വനിതാ ഗാര്‍ഡിനെ ആക്രമിച്ച് മൊബൈല്‍ ഫോണും പണവും രേഖകളും കവര്‍ന്നു. തിങ്കളാഴ്ച വൈകീട്ടോടെ കൊല്ലം സ്വദേശിനി രാഖി(28)ക്കുനേരെയാണ് മധുരയ്ക്ക് സമീപംവെച്ച് ആക്രമണമുണ്ടായത്.
സംഭവത്തിൽ പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേരാണ് പ്രതികള്‍. അറ്റകുറ്റപ്പണിക്കുശേഷം സേലത്തുനിന്ന് മധുരയിലേക്ക് യാത്രക്കാരില്ലാതെ പോകുന്ന തീവണ്ടിയിലാണ് സംഭവം.

കൂഡല്‍ നഗര്‍ വൈഗൈ റെയില്‍വേ പാലത്തിനു സമീപം സിഗ്‌നല്‍ ലഭിക്കാനായി നിര്‍ത്തിയിട്ടപ്പോഴാണ് കവര്‍ച്ചക്കാര്‍ കയറിയത്. പ്രതികളിൽ ഒരാളെ പിടികൂടി. ഇയാളില്‍നിന്ന് മൊബൈല്‍ഫോണ്‍ കണ്ടെടുത്തു.
ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ച രാഖിക്ക് പരിക്കേറ്റിരുന്നു. സംഭവത്തെ തുടർന്ന് റെയില്‍വേ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവര്‍ ചൊവ്വാഴ്ച വൈകീട്ടോടെ ആശുപത്രി വിട്ടു. സംഭവം നടന്ന് 24 മണിക്കൂറുള്ളില്‍ കവര്‍ച്ചക്കാര്‍ക്കെതിരേ നടപടിയെടുക്കാനായെന്ന് മധുര ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Film News

മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു.എറണാകുളത്ത് വച്ചായിരുന്നു അന്ത്യം.ഭാര്യ ഏലിയാമ്മ ജോസഫ്. മറ്റു മക്കള്‍- ജിബി സാറാ ജോസഫ്, ജെനി...

Kerala News

കൊച്ചി:ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഒഡിഷ ഗഞ്ചം സ്വദേശി രജനീകാന്ത് രണജിത്തിനെ (42) നെതിരേ കൊലക്കുറ്റം ചുമത്തി.എറണാകുളം മഞ്ഞുമ്മൽ കുണ്ടാപ്പാടം റോഡ് മൈത്രി ലെയിനിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി...

Kerala News

ആലപ്പുഴയില്‍ റിസോര്‍ട്ടില്‍ ജീവനക്കാരി മരിച്ചനിലയില്‍ മുറിക്ക് പുറത്തുനിന്ന് കണ്ടെത്തി.നെടുമുടി വൈശ്യംഭാഗത്തെ അയന റിസോര്‍ട്ടിലാണ് ജീവനക്കാരി മരിച്ച നിലയിൽ കണ്ടെത്തിയത് അസം സ്വദേശിനി ഖാസിറ കൗദും (44) ആണ് മരിച്ചത്. ഇവർത്തമസിച്ചിരുന്ന മുറിക്ക് പുറത്തുനിന്നാണ്...

Kerala News

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് മുതൽ. മാർച്ച് മാസം അവസാന വാരമാണ് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ അവസാനിച്ചത്. ഇതാദ്യമായാണ് പരീക്ഷയ്ക്ക് ശേഷം ഇത്ര വേഗത്തില്‍ മൂല്യ നിര്‍ണയം നടക്കുന്നത്....