ഓൺലൈൻ തട്ടിപ്പ്; ഓൺ​ലൈൻ ആപ്പ്​​ വഴി 25 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി പിടിയിൽ

ഓൺ​ലൈൻ ആപ്പ്​​ വഴി 25 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി പിടിയിൽ.മലപ്പുറം കാളിക്കാവ് അമ്പലക്കടവ് സ്വദേശി മുഹമ്മദ് ഫൈസലിനെയാണ് (43 ) പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂരിൽ ഓൺലൈൻ തട്ടിപ്പിലൂടെ നടത്തിയ…

ഓൺ​ലൈൻ ആപ്പ്​​ വഴി 25 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി പിടിയിൽ.മലപ്പുറം കാളിക്കാവ് അമ്പലക്കടവ് സ്വദേശി മുഹമ്മദ് ഫൈസലിനെയാണ് (43 ) പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂരിൽ ഓൺലൈൻ തട്ടിപ്പിലൂടെ നടത്തിയ 28 കേസുകളാണ് ഇയാളുടെ പേരിൽ ഉള്ളത്. വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് ‘മൈ ക്ലബ് ട്രേഡ്സ്’ എന്ന ഓൺലൈൻ ആപ്പ് വഴിയാണ് ഇയാൾ പണം തട്ടിയത്.

എറണാകുളത്തെ ഫ്‌ളാറ്റിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഫ്‌ളാറ്റിലെത്തിയ പോലീസിനെ ഇയാൾ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. എന്നാൽ ഫ്‌ളാറ്റിൽ നിന്നും കടന്നുകളയാൻ ശ്രമിച്ച ഇയാളെ പോലീസ് അതിസാഹസികമായി പിടികൂടുകയായിരുന്നു. തൃശൂർ സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസി. പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply