കൊച്ചി സ്മാര്‍ട് സിറ്റിയില്‍ പണി നടക്കുന്നതിനിടെ അപകടം. ഗുരുതരമായി പരുക്കേറ്റ ഒരാൾ മരിച്ചു. നിരവധി അന്യസംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റു. ബീഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉത്തമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെ പത്ത് മണിയോടുകൂടിയാണ് അപകടം ഉണ്ടായത്.
പരുക്ക്‌ഏറ്റവരെ എല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോവണിക്കുണ്ടായ ബലക്ഷയമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. പെയിന്റിങ് ജോലികള്‍ക്ക് വേണ്ടിയാണ് താത്കാലിക ഗോവണി നിര്‍മിച്ചിരുന്നത്. ഈ ഗോവണിയില്‍ പത്തുപേരോളം ജോലി ചെയ്യുന്നുണ്ടായിരുന്നു. അപകടത്തിന് പിന്നാലെ രണ്ടുപേരെ കൂടെയുണ്ടായിരുന്നവര്‍ തന്നെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവരെ ഫയര്‍ഫോഴ്‌സും പോലീസും മറ്റ് ജോലിക്കാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.