മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം വേണമെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം വേണമെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി ഇന്ന് പരിഗണിക്കും. ഹർജിയിൽ തിരുവനന്തരപുരം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കേസിൽ മുഖ്യമന്ത്രിയുടെയും…

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം വേണമെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി ഇന്ന് പരിഗണിക്കും. ഹർജിയിൽ തിരുവനന്തരപുരം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കേസിൽ മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന അഞ്ച് രേഖകൾ കൂടി മാത്യു കുഴല്‍നാടന്‍ കോടതിയില്‍ നല്‍കിയിരുന്നു.

സിഎംആർഎൽ കമ്പനിക്ക് വഴിവിട്ട സഹായം നല്കാൻ മുഖ്യമന്ത്രി ഇടപെട്ടുവെന്നതിന്റെ തെളിവുകലാണ് ഹാജരാക്കിയതെന്നും കുഴല്‍നാടന്‍ അവകാശപ്പെട്ടു. എന്നാൽ ഈ രേഖളിലൊന്നും സർക്കാർ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലൻസും വാദിച്ചു. ഈ രേഖകൾ ഒന്നുകൂടി പരിശോധിച്ച ശേഷം കോടതി ഇന്ന് വിധി പുറപ്പെടുവിക്കാനും സാധ്യതയുണ്ട്.

Leave a Reply