മദ്യനയ അഴിമതി കേസ് ;അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി

ന്യൂഡൽഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഇ.ഡ‍ി അറസ്റ്റ് ചെയ്തു ജയിലിൽ കഴിഞ്ഞിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി. ജൂണ്‍ 1 വരെ ഉപാധികളോടെയാണ് ജാമ്യം. മുഖ്യമന്ത്രിയെന്ന നിലയിലുള്ള…

delhi high court stay kejriwal bail

ന്യൂഡൽഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഇ.ഡ‍ി അറസ്റ്റ് ചെയ്തു ജയിലിൽ കഴിഞ്ഞിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി.
ജൂണ്‍ 1 വരെ ഉപാധികളോടെയാണ് ജാമ്യം. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതലകൾ നിർവഹിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം.

സുപ്രീംകോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാം. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയമായതിനാല്‍ തന്നെ അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ ആംആദ്മി ശ്രമിക്കും. കെജ്രിവാളിന് ജാമ്യം ലഭിച്ച ഉടന്‍ ആംആദ്മി പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്തെത്തി ആഘോഷങ്ങള്‍ തുടങ്ങി.

ജൂണ്‍ നാലിന് ഫലം പ്രഖ്യാപിക്കുന്നത് വരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് കെജ്രിവാളിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ജൂൺ 1 ന് തെരഞ്ഞെടുപ്പ് അവസാനിച്ച് ജൂൺ 2 തന്നെ കെജ്രിവാൾ ജയിലിലേയ്ക്ക് മടങ്ങേണ്ടി വരും. 50 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് കെജ്രിവാൾ പുറത്തിറങ്ങുന്നത്. ഇഡിയുടെ ശക്തമായ എതിർപ്പ് തള്ളിയാണ് കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്.

Leave a Reply