അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിലാണ്…

delhi high court stay kejriwal bail

മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിലാണ് അദ്ദേഹം ഇപ്പോൾ പുറത്തുള്ളത്. കെജ്രിവാളിനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നത് കോടതി വിസമ്മതിക്കുകയും നീക്കം ചെയ്യുന്നതിൽ നടപടിയെടുക്കേണ്ടത് ലെഫ്റ്റനന്റ് ഗവർണറാണെന്നും പറഞ്ഞു.

അദ്ദേഹം ആഗ്രഹിക്കുന്നുവെങ്കിൽ നടപടിയെടുക്കേണ്ടത് ഡൽഹി ലെഫ്റ്റനന്റ് ഗവർണറാണ്, പക്ഷേ ഞങ്ങൾ ഇടപെടില്ല എന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഇത് ഔചിത്യത്തിന്റെ കാര്യമാണെന്നും എന്നാൽ അറസ്റ്റിന് ശേഷം കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാൻ നിയമപരമായ അവകാശമില്ലെന്നും കോടതി പറഞ്ഞു.

ഇ.ഡി കസ്റ്റഡിയിലെടുത്ത കെജ്രിവാളിന്, ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂൺ രണ്ടിന് തിരികെ തിഹാർ ജയിലിലെത്തണമെന്ന് സുപ്രീംകോടതി കെജ്രിവാളിനോട് നിർദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാമെങ്കിലും മുഖ്യമന്ത്രിയുടെ ചുമതലകൾ നിർവഹിക്കാൻ കെജ്രിവാളിന് അനുമതിയില്ലെന്നും കോടതി വ്യക്തമാക്കി.

Leave a Reply