സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 93.60% വിജയം; മുന്നിൽ തിരുവനന്തപുരം

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.60% ആണ് ഇത്തവണത്തെ വിജയം. മുന്നിൽ തിരുവനന്തപുരം മേഖലയാണ്. തിരുവനന്തപുരം 99.75% വിജയമാണ് നേടി. വിജയവാഡ 99.60%, ചെന്നൈ 99.30%, ബെംഗളൂരു 99.26% എന്നിങ്ങനെയാണ് വിജയം.…

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.60% ആണ് ഇത്തവണത്തെ വിജയം. മുന്നിൽ തിരുവനന്തപുരം മേഖലയാണ്. തിരുവനന്തപുരം 99.75% വിജയമാണ് നേടി. വിജയവാഡ 99.60%, ചെന്നൈ 99.30%, ബെംഗളൂരു 99.26% എന്നിങ്ങനെയാണ് വിജയം. 22,38,827 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. 20, 95,467 പേരാണ് വിജയിച്ചത്.47,000 പേര്‍ക്ക് 95 ശതമാനം മാര്‍ക്ക് ലഭിച്ചു.

2.12 ലക്ഷം പേര്‍ക്ക് 90 ശതമാനത്തിന് മുകളിലും മാര്‍ക്ക് ലഭിച്ചു. 92.71 ആണ് ആണ്‍കുട്ടികളുടെ വിജയശതമാനം. പരീക്ഷ എഴുതിയ 94.5 ശതമാനം പെണ്‍കുട്ടികളും വിജയിച്ചു. ഫലമറിയാന്‍ https://cbseresults.nic.in/, cbse.gov.in എന്നീ വെബ്‌സൈറ്റുകളും ഡിജി ലോക്കറിലും പരിശോധിക്കാം. ഇതിന് പുറമേ cbse.nic.in, digilocker.gov.in, results.gov.in എന്നിവയിലൂടെയും ഫലം അറിയാം.

Leave a Reply