ടേക്ക് ഓഫിന് തയാറെടുക്കവെ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ ടഗ് ട്രക്കുമായി കൂട്ടിയിടിച്ചു. പൂനെ വിമാനത്താവളത്തില്‍ ഇന്നലെ ആണ് സംഭവം. ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍ പെട്ടത്. 180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. കൂട്ടിയിടി ഉണ്ടായിരുന്നിട്ടും, വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് റിപ്പോർട്ടുണ്ട്.
സംഭവത്തില്‍ ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ടഗ് ട്രക്കുമായി വിമാനം എങ്ങനെ കൂട്ടിയിടിച്ചു എന്നതടക്കം അന്വേഷിച്ച് വരികയാണ്. എയര്‍പോര്‍ട്ടില്‍ ഇത്തരമൊരു അപകടം സംഭവിക്കാന്‍ കാരണമായ സുരക്ഷ വീഴ്‌ചയോ പ്രോട്ടോക്കോള്‍ വീഴ്‌ചയോ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഡിജിസിഎയുടെ അന്വേഷണത്തില്‍ അത് വ്യക്തമാകുമെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ പെട്ട വിമാനം അറ്റകുറ്റപണികള്‍ക്ക് ശേഷം സര്‍വീസ് നടത്താന്‍ യോഗ്യമാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
You must be logged in to post a comment Login