അനീഷ്യയുടെ ആത്മഹത്യ;ഗവർണറെ സമീപിച്ച് കുടുംബം, CBI അന്വേഷണം ആവശ്യപ്പെട്ടു  

തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം എന്ന ആവശ്യവുമായി ഗവർണറെ സമീപിച്ച് കുടുംബം . ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും പ്രതികളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അന്വേഷണം…

തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം എന്ന ആവശ്യവുമായി ഗവർണറെ സമീപിച്ച് കുടുംബം . ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും പ്രതികളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അന്വേഷണം സിബിഐ ഏൽപ്പിക്കണമെന്നും  ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടായി ആവശ്യം ഉന്നയിച്ചത്.

കുടുംബത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചതായി അനീഷ്യയുടെ മാതാപിതാക്കള്‍ പറഞ്ഞു.തൊഴിലിടത്തുണ്ടായ പീഡനത്തെ തുടർന്നാണ് അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യ ആത്മഹത്യ ചെ്തതെന്നാണ് ക്രൈം ബ്രാഞ്ച് കേസ്. ആത്മഹത്യ പ്രേരണക്ക് പ്രതിചേർത്ത ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അബ്ദുള്‍ ജലീലിനെയും എപിസി ശ്യാം കൃഷ്ണനെയും അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യം നൽകിയിരുന്നു.

തനിക്ക് നേരെയുണ്ടായ മാനസിക പീഡനങ്ങളെ കുറിച്ച് 19 പേജടങ്ങുന്ന ആത്മഹത്യാ കുറിപ്പിൽ അനീഷ്യ എഴുതിയിരുന്നു. സുഹൃത്തുക്കള്‍ക്ക് ഇതിനെ സംബന്ധിച്ച ശബ്ദ സന്ദേശവും അയച്ചിരുന്നു. വ്യക്തമായ തെളിവുകൾലഭിച്ചിട്ടും അന്വേഷണം മറ്റ് പ്രതികളിലേക്ക് പോവുകയോ ഇപ്പോള്‍ പ്രതി ചേർത്തവർക്കെതിരെ തെളിവുകള്‍ ശേഖരിക്കുകയോ ചെയ്തില്ല എന്ന് അനീഷ്യയുടെ രക്ഷിതാക്കളുടെ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഗവർണറെ നേരിട്ട് സമീപിച്ചത്.

Leave a Reply