വിഴിഞ്ഞം ശാന്തകുമാരി വധക്കേസിൽ മൂന്നു പ്രതികള്‍ക്കും വധശിക്ഷ. സ്വർണാഭരണം മോഷ്ടിച്ച ശേഷം ശാന്തകുമാരിയെ കൊലപ്പെടുത്തി മച്ചിന് മുകളിൽ സൂക്ഷിച്ച പ്രതികള്‍ക്കാണ് വധശിക്ഷ. വിഴിഞ്ഞം സ്വദേശിയായ റഫീക്ക, മകൻ ഷെഫീഖ്, സഹായിയായ അൽ -അമീൻ എന്നിവർക്കാണ് നെയ്യാറ്റിൻകര സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.
14വയസ്സുകാരിയെ തലക്കടിച്ച് കൊന്ന മറ്റൊരു കേസിലും അമ്മയും മകനും വിചാരണ നേരിടുകയാണ്. സ്വർണാഭരണങ്ങൾ കവർന്ന ശേഷം 71-കാരിയായ ശാന്തകുമാരിയെ കൊലപ്പെടുത്തി വീടിന്റെ മച്ചിൽ ഒളിപ്പിച്ച് കടന്നുകളഞ്ഞെന്നാണ് കേസ്. 2022 ജനുവരി 14-നാണ് മുല്ലൂർ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്. രാത്രിയിൽ വീട്ടുടമസ്ഥരാണ് ശാന്താകുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്നാണ് പ്രതികളെ പിടികൂടിയത്. ഇതിന് ശേഷമാണ് 2020-ല്‍ 14കാരിയെ കൊലപ്പെടുത്തിയതും ഇതേ സംഘമാണെന്ന് തെളിഞ്ഞത്. ഈ കേസ് ഇപ്പോള്‍ വിചാരണഘട്ടത്തിലാണ്.