മുഖ്യമന്ത്രി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. പൊലീസിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ചര്‍ച്ചയാകും. ഗുണ്ടാ നേതാവിന്റെ വിരുന്നിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. ഇന്ന് രാവിലെ 11 മണിക്ക് ആണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.
സംസ്ഥാന പൊലീസ് മേധാവിക്കൊപ്പം എ.ഡി.ജി.പിമാരും പങ്കെടുക്കും. തിരുവനന്തപുരം അടക്കം ജില്ലകളിൽ ഗുണ്ടാവിളയാട്ടം വർധിച്ചത് പൊലീസിനെതിരെ രൂക്ഷവിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിനിടെ, ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.ജി. സാബുവിനെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.