ചെന്നൈ – മുംബൈ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി. ഇൻഡിഗോ 6E 5314 വിമാനത്തിലായിരുന്നു ബോംബ് ഭീഷണി. ബോംബ് ഭീഷണിയെ തുടർന്ന് വിമാനം അടിയന്തിരമായി മുംബൈ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. എല്ലാ യാത്രക്കാരും സുരക്ഷിതമായി വിമാനത്തിൽ നിന്ന് ഇറങ്ങി. മുംബൈ വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണികൾ പതിവായിരിക്കയാണ്.
വിമാനം ഇപ്പോൾ പരിശോധനയിലാണ്. ഇത് വരെയുള്ള പരിശോധനയിൽ അപകടകരമായ വസ്തുക്കൾ ഒന്നും കണ്ടെത്തിയിട്ടില്ല. എല്ലാ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയ ശേഷം വിമാനം ടെർമിനൽ ഏരിയയിൽ തിരികെ സ്ഥാപിക്കുമെന്ന് ഇൻഡിഗോ പ്രതിനിധികൾ അറിയിച്ചു .