കര്‍ണാടകയില്‍ ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് മദ്യ നിരോധനം, സമ്പൂർണ ഡ്രൈ ഡേ

കര്‍ണാടകയില്‍ ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് മദ്യ നിരോധനം. നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും ജൂണ്‍ നാലിന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനവും നടക്കുന്നതിനാലാണ് ഇന്ന് മുതല്‍ നാലാം തീയതി വരെ മദ്യവില്‍പ്പന നിരോധിച്ചത്. 1951…

കര്‍ണാടകയില്‍ ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് മദ്യ നിരോധനം. നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും ജൂണ്‍ നാലിന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനവും നടക്കുന്നതിനാലാണ് ഇന്ന് മുതല്‍ നാലാം തീയതി വരെ മദ്യവില്‍പ്പന നിരോധിച്ചത്.

1951 ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ചാണ് മദ്യ വില്‍പ്പനയും ഉപഭോഗവും നിരോധിച്ചത്. അഞ്ചു ദിവസം മദ്യത്തിന്റെ ഉത്പാദനം , വില്‍പ്പന , വിതരണം , സംഭരണം എന്നിവയ്ക്ക് നിരോധനം ബാധകമാണെന്ന് സംസ്ഥാനത്തെ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മദ്യശാലകള്‍ , വൈന്‍ ഷോപ്പുകള്‍ , ബാറുകള്‍ , മദ്യം നല്‍കാന്‍ അനുമതിയുള്ള ഹോട്ടലുകള്‍ , റെസ്റ്റോറന്റുകള്‍ എന്നിവയ്ക്കാണ് ഉത്തരവ് ബാധകം. കേരളത്തില്‍ ഇന്നും നാലാം തീയതിയും സമ്പൂര്‍ണ ഡ്രൈ ഡേ ആയിരിക്കുമെന്ന് ബെവ്‌കോ അധികൃതര്‍ അറിയിച്ചു. ഒന്നാം തീയതിയായ ഇന്ന് സ്ഥിരം ഡ്രൈ ഡേയും, നാലാം തീയതി ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആയത് കൊണ്ടുമാണ് മദ്യ നിരോധനം.

Leave a Reply