അവയവക്കടത്ത് കേസിൽ മുഖ്യ പ്രതി പിടിയിൽ. ഹൈദരാബാദിൽ നിന്നാണ് കേസിലെ പ്രധാന പ്രതിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ പിടിയിലായാലേ മറ്റ് പ്രധാന കണ്ണികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കൂ എന്നതിനാല്‍ ഇയാളെ വലയിലാക്കുന്നതില്‍ പൊലീസ് നേരത്തെ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഹൈദരാബാദ് പൊലീസിന്‍റെ സഹകരണത്തോടെയാണ് തെരച്ചിൽ നടത്തിയിരുന്നത്.
ഹൈദരാബാദ് സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ നാല് പ്രതികളുണ്ടെന്നാണ് പോലീസ് കണക്കാക്കുന്നത്. കൂടാതെ കൊച്ചി സ്വദേശിയും അവയവക്കടത്തിലെ മുഖ്യസൂത്രധാരനുമായ മധുവിനെ പിടികൂടാനുള്ള ശ്രമം അന്വേഷണ സംഘം ഊർജിതമാക്കിയിട്ടുമുണ്ട്. കഴിഞ്ഞ പത്ത് വർഷമായി മധു ഇറാനിലാണ്. ഇയാളെ നാട്ടിൽ തിരിച്ചെത്തിച്ച് അറസ്‌റ്റ് ചെയ്യാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.