വോട്ടെടുപ്പിനിടെ ബംഗാളിൽ ഉണ്ടായ സംഘർഷത്തിൽ ഇവിഎം പ്രദേശവാസികൾ കുളത്തിലിട്ടു. ഇന്ന് രാവിലെയാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. ജയ്നഗർ മണ്ഡലത്തിൽ കുൽതാലിയിലെ ബൂത്ത് നമ്പർ 40,41 എന്നിവിടങ്ങളിലാണ് സംഘർഷം. ഇവിഎം കുളത്തിൽ കിടക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
പുതിയ വോട്ടിംഗ് മെഷീൻ കൊണ്ടുവന്ന് ആറു ബൂത്തുകളിലെ വോട്ടെടുപ്പ് തടസമില്ലാതെ നടത്തിയെന്നും തെരഞ്ഞെടുപ്പ് ഓഫീസിർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ചില പോളിംഗ് ഏജൻ്റുമാർ ബൂത്തുകളിൽ ഇരിക്കാൻ വിസമ്മതിച്ചനെ തുടർന്ന് ജനക്കൂട്ടം ബൂത്തിലേക്ക് ഇരച്ചുക്കയറി വോട്ടിംഗ് മെഷീൻ എടുത്ത് കുളത്തിലെറിയുകയായിരുന്നു. ഇക്കാര്യം ബംഗാളിലെ തിരഞ്ഞെടുപ്പ് ഓഫീസർ സ്ഥിരീകരിച്ചു.