മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി റെക്കോര്‍ഡ് ഉയരത്തില്‍. സെന്‍സെക്‌സും നിഫ്റ്റിയും മൂന്ന് ശതമാനമാണ് മുന്നേറിയത്.
ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യാ എക്‌സിറ്റ് പോൾ പ്രകാരം 543 സീറ്റിൽ 361 മുതൽ 401 സീറ്റുകൾ എൻഡിഎയ്ക്ക് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ബിഎസ്ഇ സെൻസെക്‌സ് 2,777.58 പോയിൻ്റ് ഉയർന്ന് 76,738.89 എന്ന റെക്കോർഡിലെത്തി, നിഫ്റ്റി 808 പോയിൻ്റ് ഉയർന്ന് 23,338.70 ലെത്തി.