ടോൾ ചാര്‍ജ് കൂടി ;  ഇന്ന് മുതൽ 1100 ടോൾ പ്ലാസകളിൽ ടോൾ വർധനവ് പ്രാബല്യത്തിൽ  

ഇന്ന് മുതൽ രാജ്യത്താകമാനമുള്ള ടോൾ പ്ലാസകളിൽ ടോൾ വർധനവ് പ്രാബല്യത്തിൽ വന്നു. തിങ്കളാഴ്ച മുതൽ രാജ്യത്തെ ഏകദേശം 1,100 ടോൾ പ്ലാസകളിലും വർധനവ് പ്രഖ്യാപിച്ച് പ്രാദേശിക പത്രങ്ങളിൽ അറിയിപ്പുകൾ നൽകി. ഏപ്രിലിലെ വാർഷിക വില…

Toll charge increased

ഇന്ന് മുതൽ രാജ്യത്താകമാനമുള്ള ടോൾ പ്ലാസകളിൽ ടോൾ വർധനവ് പ്രാബല്യത്തിൽ വന്നു. തിങ്കളാഴ്ച മുതൽ രാജ്യത്തെ ഏകദേശം 1,100 ടോൾ പ്ലാസകളിലും വർധനവ് പ്രഖ്യാപിച്ച് പ്രാദേശിക പത്രങ്ങളിൽ അറിയിപ്പുകൾ നൽകി. ഏപ്രിലിലെ വാർഷിക വില വർധനവ് തെരഞ്ഞെടുപ്പ് കാരണം തിങ്കളാഴ്ച് മുതലാണ് നടപ്പിലാക്കിയത്.

ടോൾ ചാർജ് വർധനയും ഇന്ധന നികുതിയും ദേശീയപാതകളുടെ വിപുലീകരണത്തിന് സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ യാത്രികരും പ്രതിപക്ഷവും ടോൾ ചാർജ് വർധനയെ വിമർശിക്കുകയും ഇത് വിലക്കയറ്റത്തിന് കാരണമാകുമെന്നും കുറ്റപ്പെടുത്തി.

ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്‌സ്, അശോക് ബിൽഡ്‌കോൺ ലിമിറ്റഡ് തുടങ്ങിയ ഉയർന്ന ഓപ്പറേറ്റർമാർക്ക് ടോൾ വർധനയുടെ പ്രയോജനം ലഭിക്കും. ദേശീയപാതയുടെ വികസനത്തിനായി കഴിഞ്ഞ ദശകത്തിൽ ഇന്ത്യ ശതകോടിക്കണക്കിന് രൂപയാണ് നിക്ഷേപിച്ചത്.

Leave a Reply