വീടിന് മുൻപിലെ റോഡിൽ കളിക്കുന്നതിനിടെ അഞ്ച് വയസുകാരി കാറിടിച്ച് മരിച്ചു. മമ്പറം പറമ്പായി സ്വദേശികളായ അബ്ദുൾ നാസറിന്റെയും ഹസ്നത്തിന്റെയും മകൾ സൻഹ മറിയം (5) ആണ് മരിച്ചത്.
വീടിന് മുൻപിലെ റോഡിൽ കളിക്കുന്നതിനിടെ കുട്ടിയെ കാർ വന്ന് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൻഹ മറിയത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്