കെജ്‌രിവാൾ ജയിലിൽ തുടരും; ഇടക്കാല ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തളളി ഡൽഹി റൗസ്‌ അവന്യൂ കോടതി 

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. മദ്യനയ അഴിമതി കേസിൽ ഇടക്കാല ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി ഡൽഹി റൗസ്‌ അവന്യൂ കോടതി തള്ളി. ആരോഗ്യപ്രശനങ്ങൾ ചൂണ്ടിക്കാട്ടി…

delhi high court stay kejriwal bail

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. മദ്യനയ അഴിമതി കേസിൽ ഇടക്കാല ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി ഡൽഹി റൗസ്‌ അവന്യൂ കോടതി തള്ളി. ആരോഗ്യപ്രശനങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷയിലാണ് കോടതി വിധി.

കെജ്‌രിവാളിനെ ജൂൺ 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ട് സ്പെഷ്യൽ ജഡ്ജി കാവേരി ബവേജ ഉത്തരവിറക്കി.  ഇതോടെ കേജ്‌രിവാളിന് തിഹാർ ജയിലിൽ തുടരേണ്ടി വരും. ജൂൺ രണ്ടിന് വിചാരണക്കോടതി ഹർജി പരിഗണിച്ചെങ്കിലും വിധി പറയാൻ ജൂൺ 5ലേക്ക് മാറ്റിയതോടെ രണ്ടിന് തന്നെ കേജ്‌രിവാൾ ജയിലിലേക്ക് മടങ്ങിയിരുന്നു

Leave a Reply