കേരളത്തിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി ക്കായി സ്വീകരണമൊരുക്കി തൃശൂർ. ഉച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ സുരേഷ് ഗോപിയെ സ്വീകരിക്കാൻ ഒട്ടേറെ പ്രവർത്തകരും ആരാധകരും എത്തിയിരുന്നു.
ഈശ്വരന്മാർക്കും ലൂർ മാതാവിനും നന്ദിയെന്നാണ് തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ആദ്യ പ്രതികരണത്തിൽ അദ്ദേഹം പറഞ്ഞത്. ഉച്ചയ്ക്ക് 3 മണിയോടെ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ നഗരത്തിൽ റോഡ് ഷോ നടക്കും.