ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിന്റെ പരാജയത്തില്‍ സ്ഥാനാർഥിയുടെ ഭാഗത്തു നിന്നുണ്ടായ പിഴവുകളാണെന്ന് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ. സംഘടനയുടെ പിഴവുകൊണ്ടല്ല തോറ്റതെന്നും ചില പോരായ്മകലുണ്ടായത് തിരിത്തിയില്ല, തോൽവിയിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന നേതാക്കള്‍ അടക്കം നിര്‍ദേശിച്ച കാര്യങ്ങള്‍ സ്ഥാനാർഥി വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ല. പിഴവ് സംഭവിച്ചെതെവിടെന്ന് പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. എ.വി. ഗോപിനാഥ് ഫാക്ടര്‍ ആലത്തൂരില്‍ പ്രവര്‍ത്തിച്ചിട്ടില്ല. അതേസമയം, ആലത്തൂർ മണ്ഡലത്തിലെ തോൽവി നേതൃത്വം പരിശോധിക്കണമെന്ന് രമ്യ ഹരിദാസ് ആവശ്യപ്പെട്ടു.