പത്തനംതിട്ടയിൽ മരംമുറി അന്വേഷിക്കാൻ എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് വിളക്കു പാറയ്ക്കു സമീപം വച്ചാണ് സംഭവം.
റോഡിൽ മുറിച്ചിട്ടിരുന്ന തടി പരിശോധിക്കാൻ എത്തിയ വനപാലക സംഘത്തെ സിപിഎം കർഷകസംഘം നേതാവിന്റെ നേതൃത്വത്തിൽ ആക്രമിക്കുകയായിരുന്നു
ഫോറസ്റ്റ് സെക്ഷൻ ഓഫീസർ സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അമ്മു ഉദയൻ എന്നിവരടക്കം നാല് പേർക്ക് പരിക്കേറ്റതായാണ് വിവരം.
എന്നാൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ അടക്കം പരാതി നൽകിയിട്ടും മൂഴിയാർ പോലീസ് കേസെടുക്കുന്നില്ലെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.