മലയാളം ബ്ലോക്ക്ബസ്റ്റർ സിനിമ ‘വർഷങ്ങൾക്ക് ശേഷം’ ഒടിടിയിൽ. മലയാളി പ്രേക്ഷകർ ഏറെ കാത്തിരുന്ന വിനീത് ശ്രീനിവാസന്‍ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ഹൃദയം കോമ്പോയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദർശൻ വീണ്ടുമെത്തിയ ചിത്രം കൂടിയാണ്.
പ്രണവ് മോഹന്‍ലാല്‍ കൂടാതെ ധ്യാന്‍ ശ്രീനിവാസന്‍, നിവിൻ പോളി ഇങ്ങനെ വലിയതാര നിര അണിനിരക്കുന്ന ചിത്രം സോണി ലീവിലാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
ജൂൺ 7 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത് എന്നാൽ ഒരു ദിവസം മുൻപ് തന്നെ ചിത്രം സ്ട്രീമിങ് തുടങ്ങി. മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിച്ചത്.