കങ്കണയുടെ മുഖത്തടിച്ച സംഭവം ; സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കർഷക നേതാക്കൾ 

നടിയും ബിജെപിയുടെ നിയുക്ത എംപിയുമായ കങ്കണ റനൗട്ടിനെ മർദിച്ച സംഭവത്തിൽ സിഐഎസിഎഫ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ. ഡ‍ൽഹി യാത്രക്കായി ചണ്ഡീഗഢ് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് കങ്കണ റണാവത്തിന് മർദനമേറ്റത്. സി ഐ എസ് എഫ് വനിത കോൺസ്റ്റബിൾ…

Kangana ranaut

നടിയും ബിജെപിയുടെ നിയുക്ത എംപിയുമായ കങ്കണ റനൗട്ടിനെ മർദിച്ച സംഭവത്തിൽ സിഐഎസിഎഫ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ. ഡ‍ൽഹി യാത്രക്കായി ചണ്ഡീഗഢ് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് കങ്കണ റണാവത്തിന് മർദനമേറ്റത്. സി ഐ എസ് എഫ് വനിത കോൺസ്റ്റബിൾ കുൽവീന്ദർ കൗർ മർദ്ദിച്ചെന്നാണ് ആരോപണം.

അതേസമയം കങ്കണ റനൗട്ടിനെ മർദിച്ച സംഭവത്തിൽ സിഐഎസിഎഫ് ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കർഷക നേതാക്കൾ രംഗത്തെത്തി. സംഭവസമയത്ത് കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കൃത്യമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

എന്നാൽ കർഷകസമരത്തെക്കുറിച്ച് നേരത്തെ കങ്കണ മോശമായി സംസാരിച്ചെന്നും. 2020-21ൽ കർഷക സമരം ചെയ്യാനായി സ്ത്രീകളെ 100 രൂപക്ക് വിലക്കെടുത്തിരിക്കുകയാണെന്നും, സമരത്തിൽ തൻറെ അമ്മയും ഉണ്ടായിരുന്നെന്നും കുൽവീന്ദർ പറയുന്നു. അമർഷത്താലാണ് കങ്കണയുടെ മുഖത്തടിച്ചതെന്നാണ് ഉദ്യോഗസ്ഥ പറയുന്നത് .

 

Leave a Reply