റിസർവ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ മാറ്റമില്ല

തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ വായ്പാ നയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്.  റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ഇത് എട്ടാം തവണയാണ് പലിശനിരക്ക് മാറ്റമില്ല. പണനയ…

തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ വായ്പാ നയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്.  റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ഇത് എട്ടാം തവണയാണ് പലിശനിരക്ക് മാറ്റമില്ല. പണനയ കമ്മിറ്റിയിലെ ആറിൽ നാലുപേരും തീരുമാനത്തെ അനുകൂലിച്ചു.

പണപ്പെരുപ്പ നിരക്ക് നാലുശതമാനത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തില്‍ റിസര്‍വ് ബാങ്ക് ഉറച്ചുനില്‍ക്കുന്നതായും ശക്തികാന്ത ദാസ് അറിയിച്ചു. അതേസമയം ആര്‍ബിഐ ഭക്ഷ്യവിലക്കയറ്റം ഉയര്‍ന്നുനില്‍ക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി.

Leave a Reply