ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ പങ്കെടുക്കുന്നതില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് വിലക്ക്

പാനൂരിൽ ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ പങ്കെടുക്കുന്നതില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് വിലക്ക്. റോഡ് ഷോയിൽ  മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ലെന്ന് മുസ്ലിം ലീഗിന്റെ കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി പി കെ ഷാഹുല്‍ ഹമീദിന്റെ ശബ്ദസന്ദേശം…

പാനൂരിൽ ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ പങ്കെടുക്കുന്നതില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് വിലക്ക്. റോഡ് ഷോയിൽ  മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ലെന്ന് മുസ്ലിം ലീഗിന്റെ കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി പി കെ ഷാഹുല്‍ ഹമീദിന്റെ ശബ്ദസന്ദേശം പുറത്ത്.

ശബ്ദസന്ദേശത്തില്‍ പറയുന്നതിങ്ങനെ: ഷാഫിയുടെ വിജയാഘോഷ പരിപാടിയില്‍ വനിതാ ലീഗ് പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടാകണം. പക്ഷേ റോഡ് ഷോയിലോ പ്രകടനത്തിലോ പങ്കെടുക്കേണ്ടതില്ല. ഒരിക്കലും ആഘോഷപരമായ ആവേശത്തിമിര്‍പ്പിന് മതപരമായ നിയന്ത്രണം നമ്മളെ അനുവദിക്കുന്നില്ല. പക്ഷേ പരിപാടിയില്‍ സാന്നിധ്യമുണ്ടാകണം. നിങ്ങളുടെ അഭിവാദ്യം എംപിക്ക് സമര്‍പ്പിക്കാനുള്ള അവസരമുണ്ടാകും.എന്നാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്.

വോട്ടെണ്ണൽ ദിനത്തിൽ  വനിതാ ലീഗ് പ്രവര്‍ത്തകർ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. പരിപാടിയുടെ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നതോടെ ചില വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വനിതാ ലീഗിന് വിലക്ക്.

Leave a Reply