കുവൈത്തിലെ തീപിടിത്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സർക്കാർ, വീണാ ജോർജ് കുവൈത്തിലേക്ക്

കുവൈറ്റ് അപകടത്തിന് പിന്നാലെ സംസ്ഥാന സർക്കാർ പ്രതിനിധിയായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് കുവൈത്തിലേക്ക്. നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ (എൻഎച്ച്എം) ജീവൻ ബാബുവും മന്ത്രിയെ അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ…

കുവൈറ്റ് അപകടത്തിന് പിന്നാലെ സംസ്ഥാന സർക്കാർ പ്രതിനിധിയായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് കുവൈത്തിലേക്ക്. നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ (എൻഎച്ച്എം) ജീവൻ ബാബുവും മന്ത്രിയെ അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളുടെ ഏകോപിപ്പിക്കും.

അപകടത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു.

മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യുസഫലി അറിയിച്ചു. രണ്ട് ലക്ഷം രൂപ വീതം സഹായം നൽകുമെന്ന് ലീല ഗ്രൂപ്പ് ചെയർമാൻ രവിപിള്ളയും സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

Leave a Reply